യു.എ.ഇയിൽ ഇനി തൊഴിലാളിസൗഹൃദ നിയമം; ജോലിസ്ഥലങ്ങളിലെ വിവേചനങ്ങള്‍ തടയും

0

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ച പുതിയ നിയമഭേദഗതി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്നതാണ് ഭേദഗതി. യു.എ.ഇ പ്രസിഡൻറ്ശൈഖ്ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്.വിവിധതൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽമേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ്നിയമം. യു.എ.ഇതൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാന ഭേദഗതി കൂടിയാണിത്. . ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ് നിയമം.

You might also like