അടുത്ത മാസത്തെ വിമാന സർവീസുകൾ റദ്ദാക്കി വിസ്താര

0

ഫെബ്രുവരി മാസത്തിൽ നടത്താനിരുന്ന വിവിധ സർവീസുകൾ നിർത്തലാക്കി വിസ്താര. ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ( vistara cancels February flight services )നടപടിയിൽ പ്രതിഷേധിച്ച് നിരവധി യാത്രക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഐഎസ്ആർഒ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുന്ന ശിബാശിഷ് പൃഷ്ടിയെന്ന വ്യക്തിയുടെ ട്വിറ്ററിൽ നിന്ന് വന്ന ട്വീറ്റ് ഇങ്ങനെ : ‘പ്രിയപ്പെട്ട വിസ്താര, ഫെബ്രുവരി 5 ന് ഡൽഹിയിൽ നിന്ന് ഭുവനേശ്വരിലേക്കുള്ള സർവീസ് നിങ്ങൾ റദ്ദാക്കി. നിങ്ങളുടെ കസ്റ്റമർ സർവീസ് തട്ടിപ്പ് ആണെന്ന് കരുതുന്നു. കാരണം കഴിഞ്ഞ 48 മണിക്കൂറായി ലൈൻ തിരക്കിലാണ്. എത്രയും പെട്ടെന്ന് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകണം’.

You might also like