ഹിജാബ് വിവാദം: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു, സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

0

ബംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സമാധാനവും ഐക്യവും നിലനിർത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹിജാബ് വിലക്കിയതിനെതിരെ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി നൽകിയിരിക്കുന്നത്. ഇവർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയത് അധികൃതർ വിലക്കിയിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഹൈക്കോടതി കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളും കോളേജുകളും മതം ആചരിക്കാനുള്ള സ്ഥലങ്ങളല്ല, വിദ്യാഭ്യാസം നേടാനുള്ള സ്ഥലങ്ങളാണെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾ ഒഴിവാക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like