രാജ്യത്ത് നിലനിൽക്കുന്നത് അക്രമത്തിന്റെയും അശാന്തിയുടെയും അന്തരീക്ഷം: അശോക് ഗെഹ്‌ലോട്ട്
അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്. ഈ രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ആർക്കുമറിയില്ല. അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണ് അവിടെ നിലനിൽക്കുന്നത്. ഞങ്ങളുടെ ആരോപണങ്ങൾ എൻ.ഡി.എ ഗവൺമെന്റിനും ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരാണ്. എന്നാൽ ഞങ്ങൾ പ്രകോപിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്”-ഗെഹ്‌ലോട്ട് പറഞ്ഞു.