ജോലിസമയം ഫോണ്‍ കൈവശം പോലും വേണ്ട; സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശം
സർക്കാർ ബസ് ജീവനക്കാർക്ക് പുതിയ നിയന്ത്രണങ്ങളേർപ്പെടുത്തി തമിഴ്നാട്. ജോലിസമയം ഡ്രൈവർമാർ ഫോൺ കൈവശംവെക്കരുതെന്നും കണ്ടക്ടർമാർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സമീപകാലത്തായി അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയന്ത്രിക്കാനുള്ള പുതിയ ഉത്തരവ്. ഇതുപ്രകാരം ബസോടിക്കുമ്പോൾ ഡ്രൈവർമാരുടെ പക്കൽ മൊബൈൽഫോൺ ഉണ്ടായിരിക്കരുത്.ജോലിക്ക് കയറുമ്പോൾ ഫോൺ കണ്ടക്ടർക്ക് കൊടുത്ത് ജോലിസമയം തീരുമ്പോൾ തിരിച്ചുവാങ്ങണം. കണ്ടക്ടർമാർ പകൽസമയം ഡ്രൈവർമാരോട് സംസാരിച്ച് ബസിന്റെ മുൻസീറ്റിലിരിക്കരുത്. പിന്നിൽ ഇടതുവശത്തെ സീറ്റിലിരുന്ന് രണ്ടുവാതിലുകളും നിരീക്ഷിക്കണം.