റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക

0

റഷ്യയുടെ യുക്രൈൻ അധിനിവേശം ഉടനെന്ന് അമേരിക്ക. യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടായാൽ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി പോലും സൈന്യത്തെ അയക്കില്ലെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെയും റഷ്യയുടെയും സൈനികർ പരസ്പരം വെടിവെക്കുന്നത് ലോകമഹായുദ്ധമാണെന്നും എന്നാൽ നമ്മളിപ്പോൾ ജീവിക്കുന്നത് മറ്റൊരു ലോകത്താണെന്നും യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞിരുന്നു. റഷ്യ അധിനിവേശം നടത്താൻ സാധ്യത നിലനിൽക്കേ തങ്ങളുടെ പൗരന്മാരോട് യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ച് ബൈഡൻ നിർദേശിച്ചിരുന്നു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബൈഡൻ തങ്ങളുടെ പൗരന്മാരോട് കിഴക്കൻ യൂറോപ്പിലെ യുക്രൈനിൽ നിന്ന് മടങ്ങാൻ നിർദേശിച്ചത്. കഴിഞ്ഞ ആഴ്ചയും സമാന നിർദേശം ബൈഡൻ നൽകിയിരുന്നു. ‘ഏതെങ്കിലും തീവ്രവാദ സംഘവുമായി ഏറ്റുമുട്ടുന്നത് പോലെയല്ലിത്, ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യത്തോടാണ് ഇടപെടുന്നത്. അതിനാൽ കാര്യങ്ങൾ പെട്ടെന്ന് അപകടകരമായേക്കും’ ബൈഡൻ പറഞ്ഞു.

You might also like