ജീവനക്കാർക്ക് കൈക്കൂലി;കാലിക്കറ്റ് സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ഇന്ന്; പൊലീസിൽ പരാതി നൽകും

0

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ (calicut university)ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് (syndicate)ചേരും. വ്യാജ ചെല്ലാണൻ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ വിഷയം പോലീസിന് കൈമാറിയേക്കും. സർവകലാശാല പരീക്ഷാഭവൻ ജീവനക്കാർ കോഴവാങ്ങിയ സംഭവത്തിൽ തുടർ നടപടികൾ തീരുമാനിക്കാനാണ് സിൻ്റിക്കേറ്റ് യോഗം ചേരുന്നത്.ചെല്ലാൻ രസീതിൽ കൃത്രിമം കാണിക്കൽ, വ്യാജ ചെല്ലാൻ ഉപയോഗിക്കൽ,ഫോൾസ് നമ്പറിങ് ഇല്ലാതെ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നൽകി ക്രമക്കേടു നടത്തൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് യൂണിവേഴ്സിറ്റി തീരുമാനം.ഏതെങ്കിലും തരത്തിൽ യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.

You might also like