ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുമ്പോഴും അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ
ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുമ്പോഴും അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനത്തില്‍ ഓസ്‌ട്രേലിയ. ഈ മാസം 21 മുതല്‍ എല്ലാ വിസയുള്ളവര്‍ക്കും പ്രവേശനം നല്‍കാനാണ് തീരുമാനം.
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുകയാണ്. രാജ്യാന്തര അതിര്‍ത്തികള്‍ തുറന്നതും ഒമിക്രോണ്‍ വകഭേതവും രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉര്‍ത്തിയിരിക്കുകയാണ്. കൊവിഡ് കാലത്ത് അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നത്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഡിസംബറില്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും പ്രവേശം പൗരന്മാര്‍ക്കും രാജ്യന്തര വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരുന്നു. എന്നാല്‍ ഈ മാസം 21 മുതല്‍ ടൂറിസ്റ്റ് വിസയുള്‍പ്പെടെ എല്ലാ വിസകള്‍ക്കും പ്രവേശനം നല്‍കാനാണ് തീരുമാനം. രണ്ട് വാക്‌സീന്‍ ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് ഓസ്‌ട്രേലിയ പ്രവേശനത്തിന് അനുവാദം നല്‍കിയത്.