ഒമാനില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം 24 വരെ

0

മസ്‌കറ്റ്: ഒമാന്‍ ആരോഗ്യ മന്ത്രാലയം(Oman Health Ministry) മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ആരംഭിച്ച മൊബൈല്‍ വാക്‌സിനേഷന്‍(mobile vaccination) സൗകര്യം ഈ മാസം 24 വരെ തുടരും. ഈ ദിവസങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലെത്തുന്നവര്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.  സീബ് വിലായത്തിലെ മസ്‌കറ്റ് മാളില്‍ ഫെബ്രുവരി 13,14 തീയതികളില്‍ വൈകിട്ട് നാലു മുതല്‍ എട്ടു മണി വരെയാണ് സമയം. അല്‍ മകാന്‍ കഫെയ്ക്ക് സമീപം ഫെബ്രുവരി 15,16 തീയതികളില്‍ വൈകിട്ട് നാലു മണി മുതല്‍ രാത്രി എട്ടുവരെ, ബോഷര്‍ വിലായത്തിലെ മിനി സ്ട്രീറ്റില്‍ 17-20 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. മത്ര ഹെല്‍ത്ത് സെന്ററിന് സമീപം 21, 22 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ, അമിറാത് വിലായത്തിലെ സുല്‍ത്താന്‍ സെന്ററിന് സമീപം 23,24 തീയതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി എട്ടു വരെയാണ് ഇതിനുള്ള സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.

You might also like