ഇന്ത്യ ആദ്യ അഞ്ചിൽ: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യം; അഭിമാന നേട്ടം

0

ദില്ലി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന (Ease of Doing Business) അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ (India). 500 ലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 (The Global Entrepreneurship Monitor (GEM) 2021/2022 report) ലാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടമുണ്ടാക്കിയത്. ദുബൈ എക്സ്പോയിലാണ് (Dubai Expo) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ 2000 ത്തിലേറെ പേരിൽ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.

You might also like