യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ: മുന്നറിയിപ്പുമായി അമേരിക്ക
റഷ്യ ഏത് നിമിഷവും യുക്രെയ്ന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ബെലാറൂസില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച റഷ്യന്‍ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് സ്്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന. ഞായറാഴ്ച അവസാനിപ്പിക്കാനിരുന്ന ബെലാറൂസിലെ സൈനിക വിന്യാസം തുടരാനാണ് റഷ്യയുടെ തീരുമാനം. മുപ്പതിനായിരം സൈനികരെ ബെലാറൂസിനടുത്ത് വിന്യസിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ആക്രമിക്കാന്‍ സൈനികര്‍ക്ക് മോസ്കോയില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമില്‍ പുട്ടിന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ധാരണയായി.