കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍; റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈന്‍
സംഘര്‍ഷം കനക്കുന്നതിനിടെ റഷ്യന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യത്തിന് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും വെടിവച്ചിട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപമാണ് വെടിവയ്പ്പുണ്ടായത്. പാര്‍മെന്റില്‍ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കിയും പ്രതിരോധിക്കുകയാണ് യുക്രൈന്‍ സൈന്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ സുഖോയ് 35 വിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് യുക്രൈന്‍ ഹാക്കര്‍മാര്‍ താറുമാറാക്കി. ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയര്‍ പറഞ്ഞു.