ഹോസ്റ്റലിന് താഴെ ബങ്കറില്‍ 130 വിദ്യാര്‍ഥികള്‍; ആശങ്കയോടെ കാത്തിരിപ്പ്

0

യുക്രെയ്നില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കര്‍ക്കീവിലെ വി.എന്‍.കരാസിന്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ 130ഓളം വിദ്യാര്‍ഥികളാണ് ഹോസ്റ്റലിന് താഴെ ബങ്കറിലായി കുടുങ്ങി കിടക്കുന്നത്. ഇന്നലെ വൈകിട്ട് 3 മുതല്‍ പുലര്‍ച്ചെ 7 മണി വരെ ബങ്കറിലായിരുന്നു. രാവിലെ ഹോസ്റ്റലില്‍ പോയെങ്കിലും ആക്രമണത്തിന്‍റെ ശബ്ദം കേട്ടതോടെ ബങ്കറിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. ഏജന്‍സി ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. അതിര്‍ത്തിയിലേക്ക് റോഡ് മാര്‍ഗം പോകാനാവാത്തതിന്‍റെ ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഏജന്‍സി വഴിയല്ലാതെ എംബസിയില്‍ നിന്നും ഇതുവരെയും നേരിട്ട് നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇടയ്ക്കിടെ കട്ടാകുന്നുണ്ട്. എടിഎമ്മില്‍ പോകുന്നത് സാധ്യമല്ലാത്തതിനാല്‍ എല്ലാവരുടെയും പക്കല്‍ പണമുണ്ടോയെന്നും സംശയമാണെന്ന് കോഴിക്കോട് സ്വദേശിനി ദുവ ഖദീജ പറയുന്നു.

You might also like