ബാലാകോട്ട് തിരിച്ചടിയ്ക്ക് മൂന്നു വയസ്

0

ബാലാകോട്ട് തിരിച്ചടിയ്ക്ക് മൂന്നു വയസ്. 2019 ഫെബ്രുവരി 14 ഒരു ഇന്ത്യക്കാരനും മറക്കാനാവാത്ത ദിനം. അന്ന് ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് കോണ്‍വേയിയായി നീങ്ങുകയായിരുന്ന ഇന്ത്യന്‍ സൈനിക സംഘത്തിന് നേരെ പൊടുന്നനെ ചാവേറായെത്തിയ ഭീകരന്‍ ഇല്ലാതാക്കിയത് 40 ധീരജവാന്മാരുടെ വിലപ്പെട്ട ജീവനുകള്‍. ധീരജവാന്മാരുടെ ജീവന് പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇന്ത്യന്‍ ഭരണംനേതൃത്വം വാക്കുപറഞ്ഞതാണ്. അണിയറയില്‍ അതീവരഹസ്യമായി ഒരു വലിയ പ്രത്യാക്രമണത്തിനുള്ള പദ്ധതികള്‍.
2019 ഫെബ്രുവരി 26, ഗ്വാളിയോറിലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് താവളം. സര്‍വസജ്ജമായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ സമയം അര്‍ദ്ധരാത്രി 1.15, രാജ്യം സുഖനിദ്രയില്‍, ഒന്നിന് പിറകെ ഒന്നായി 20 മിറാഷ് 2000 ഫെറ്റര്‍ എയര്‍ക്രാഫ്റ്റുകളും പറന്നുയര്‍ന്നു. ഉത്തര്‍പ്രദേശിലെ Bareillyയുടെ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറച്ചു. നേരെ ജമ്മു കശ്മീരിലേക്ക്.

You might also like