നാറ്റോ രാജ്യങ്ങളെ പോലെ ആണവായുധങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് ജപ്പാൻ ആലോചിക്കണം – ഷിൻസോ ആബെ
ടോക്യോ: നാറ്റോ രാജ്യങ്ങൾ ആണവായുധങ്ങൾ പങ്കിടുന്നത് പോലെ ജപ്പാനും ആണവായുധങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ. യുക്രൈനിൽ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നാറ്റോ രാജ്യങ്ങളുടെ വ്യവസ്ഥകൾ പ്രകാരം യുറോപ്പിലെ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലാണുള്ളത്. ജപ്പാനിലെ ഭൂരിഭാഗം പേർക്കും ഈ സംവിധാനത്തെക്കുറിച്ചു അറിയില്ലെന്ന് ഫുജി ടെലിവിഷൻ പരിപാടിയിലെ അഭിമുഖത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന്റെ വസാനഘട്ടത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകളാൽ തകർന്ന ജപ്പാന് ഇവ നിർത്തലാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.