സാമ്പത്തിക ഉപരോധം ഫലിച്ചു തുടങ്ങി; റഷ്യൻ റൂബിളിന്റെ മൂല്യത്തിൽ 30 ശതമാനത്തിന്റെ ഇടിവ്

0

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തികഉപരോധം ഫലം കണ്ടു തുടങ്ങുന്നു. റഷ്യൻ റൂബിളിന്റെ മൂല്യം ഇടിഞ്ഞുവെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 30 ശതമാനം ഇടിഞ്ഞുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. റഷ്യയ്‌ക്കെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വഫ്റ്റിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൂബിളിന്റെ മൂല്യത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചത്.

You might also like