റഷ്യയുടെ 75% സേനയും യുക്രൈയ്നിനുള്ളിൽ; ആക്രമണം കടുപ്പിക്കുന്നു

0

അധിനിവേശത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സൈനിക ശക്തി വർധിപ്പിച്ച് റഷ്യ. യുക്രൈയ്നിനുള്ളിൽ 75 ശതമാനം റഷ്യൻ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ വലിയ സംഘം ബെലാറസിൽ നിന്ന് തെക്കോട്ട് മുന്നേറുകയും, കീവിലേക്ക് ആക്രമണം കടുപ്പിക്കാനുള്ള സാഹചര്യം സജ്ജമാക്കാൻ തുടങ്ങിയതായും റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ കരയുദ്ധത്തിലും സൈനിക ശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഡോ ജാക്ക് വാട്ട്ലിംഗ് പറയുന്നു. അതേസമയം യുക്രൈനിലെ ഖാര്‍ക്കീവ് നഗരത്തില്‍ റഷ്യയുടെ മിസൈലാക്രമണം തുടരുകയാണ്. ഫ്രീഡം സ്‌ക്വയറില്‍ സര്‍ക്കാരിന്റെ ബഹുനില കെട്ടിടം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഖാര്‍ക്കീവിലെ താമസക്കാര്‍ അടുത്തുള്ള അഭയകേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം. യുക്രൈനിലെ ഖേഴ്‌സന്‍ നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ സ്ഥിതി അതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like