‘എല്ലാ ദുരന്തങ്ങളും അവസരമാക്കരുത്’;കേന്ദ്രത്തിനെതിരെ വരുൺ ഗാന്ധി

0

യുക്രൈയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. ശരിയായ സമയത്ത് തീരുമാനം എടുക്കാത്തതാണ് യുക്രൈനിൽ 15,000 വിദ്യാർഥികൾ കുടുങ്ങാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുൺ ട്വീറ്റ് ചെയ്തു. ‘ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ 15,000 ത്തിലധികം വിദ്യാർഥികൾ ഇപ്പോഴും യുദ്ധക്കളത്തിൽ കുടുങ്ങിക്കിടക്കുന്നു. നയതന്ത്രപരമായ നടപടികൾ സ്വീകരിച്ച് അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്’ വരുൺ പറഞ്ഞു.

You might also like