ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

0

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്‍ഡ്യാ സഖ്യ മാര്‍ച്ചില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പൊലീസിനെയോ ലാത്തിയെയോ ഭയപ്പെടേണ്ടതില്ലെന്നും അതിന് ബിജെപിക്ക് ധൈര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാംലീല മൈതാനിയിലെ മാര്‍ച്ച് ജനാതിപത്യത്തെ സംരക്ഷിക്കാനാണ്. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാര്‍ച്ചല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കെതിരായി ജനങ്ങള്‍ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് രാജ്യത്തിനായുള്ള പോരാട്ടമാണ്, ഭരണഘടനയും രാജ്യവും സംരക്ഷിക്കാന്‍ ഒന്നിച്ച് മുന്നേറണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

You might also like