വലിയ രാഷ്ട്രീയ-സാമൂഹിക കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

0

തിരുവനന്തപുരം: വലിയ രാഷ്ട്രീയ-സാമൂഹിക കോളിളക്കം സൃഷ്ടിച്ച പി.എസ്.സി പരീക്ഷത്തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. മുന്‍നിര ഉദ്യോഗസ്ഥരെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍ ബൈജു, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിന് മുന്നോടിയായി ചെയര്‍മാനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. എന്നാല്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്വേഷണ സംഘം ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നി തസ്തികകളിലെ പരീക്ഷകളിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ചുമതയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ചെയര്‍മാനും മറ്റ് അംഗങ്ങളും നല്‍കിയ മൊഴികളില്‍ ഗുരുതരമായ വൈരുധ്യങ്ങള്‍ കണ്ടെത്തിയതാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കാരണം

You might also like