സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ നിയമം വരുന്നു
സൗദിയില്‍ ഗാര്‍ഹികതൊഴില്‍ നിയമം ഉടന്‍ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ സംവിധാനം, അവകാശങ്ങള്‍, കടമകള്‍ എന്നിവ സംബന്ധിച്ചാണ് പുതിയ ഗാര്‍ഹികതൊഴില്‍ നിയമം നടപ്പാക്കുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ വീട്ടു ജോലിക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ അവധി, സേവനാനന്തര ആനുകൂല്യങ്ങള്‍, ആഴ്ചയിലുള്ള അവധി, വാര്‍ഷിക അവധി തുടങ്ങിയവ ലഭിക്കും. തൊഴില്‍ കരാറിലോ താമസ രേഖയിലോ (ഇഖാമ) രേഖപ്പെടുത്താത്ത ജോലികള്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ചെയ്യിക്കാനും 21 വയസ്സിന് താഴെയുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി നിയമിക്കാനും പാടില്ല. തൊഴില്‍ കരാറിന്റെ വിശദാംശങ്ങള്‍, അത് റദ്ദാക്കുന്നതിനുള്ള നിയമങ്ങള്‍, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ എന്നിവയാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നത്.