റഷ്യന്‍ പ്രസിഡന്റ് അബുദാബി കിരീടാവകാശിയുമായി ചര്‍ച്ച നടത്തി
അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ടെലിഫോണ്‍ സംഭാഷണം നടത്തി. ടെലിഫോണ്‍ സംഭാഷണണത്തിനിടെ റഷ്യയും യു.എ.ഇയും തമ്മിലുള്ള രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, ബന്ധങ്ങളെ പുടിന് പ്രശംസിച്ചു. നേരത്തെ യുക്രൈന് വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ കരട് പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ യു.എ.ഇ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു