റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണം; യുഎസ്
റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ റഷ്യക്കെതിരായ ഉപരോധം ചര്‍ച്ചയായെന്ന് സെലന്‍സ്‌കി അറിയിച്ചു. കൂടുതല്‍ പ്രതിരോധ സഹായം അമേരിക്കയോട് ആവശ്യപ്പെട്ടെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചു. റഷ്യയുടെ സൈനിക നടപടി നിര്‍ത്താതെ റഷ്യയുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് യുക്രൈന്റെ നിലപാട്. നാറ്റോ അംഗത്വമില്ലെങ്കില്‍ യുക്രൈന് സുരക്ഷ ഉറപ്പ് നല്‍കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു.