യുപിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ത്സാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. കുട്ടികളുടെ വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. 16 കുട്ടികള്‍ക്ക് പൊള്ളലേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. 35 ഓളം കുട്ടികളെ രക്ഷപ്പെടുത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

You might also like