യുഡിഎഫിന് പിന്നാലെ എൽഡിഎഫും: കേന്ദ്ര അവഗണനക്കെതിരെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയാണ് യുഡിഎഫ് ഹര്‍ത്താല്‍. ദുരിതബാധിതര്‍ക്കുള്ള പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും ടി സിദ്ദിഖ് എംഎംഎല്‍ എ.