ന്യൂനമര്‍ദ്ദം: കേരളത്തില്‍ മാര്‍ച്ച് 5 മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത
മാര്‍ച്ച് 5 മുതല്‍ 7 വരെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച് അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്കന്‍ തീരത്തേക്ക് സഞ്ചരിക്കാന്‍ സാദ്ധ്യതയുണ്ട്.