ഓപ്പറേഷൻ ഗംഗ: റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി
യുക്രൈന്റെ അതിർത്തി രാജ്യമായ റൊമേനിയയിൽ നിന്ന് വ്യോമസേനയുടെ ആദ്യവിമാനമെത്തി. പുലർച്ചെ ഒന്നരയോടെ വിമാനം ഡൽഹിയിലെത്തി. വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്. ഇരുന്നൂറോളം പേരെയാണ് ആദ്യവിമാനത്തിൽ എത്തിച്ചത്.പോളണ്ട്, ഹംഗറി എന്നിവിടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും ഇന്ന് രാവിലെ എട്ട് മണിക്കെത്തും. അടുത്ത 24 മണിക്കൂറിൽ 15രക്ഷാദൗത്യ വിമാനങ്ങൾ സർവീസ് നടത്തുംഅതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വിദ്യാർഥികളെ യുക്രൈൻ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ. ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി. രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിർത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു..