യുക്രൈനിൽ നിന്ന് സൈന്യത്തെ ഉടനടി പിൻവലിക്കണം; റഷ്യക്ക് മുന്നറിയിപ്പുമായി യു.എൻ പൊതുസഭാ പ്രമേയം
യുക്രൈനിൽ നിന്ന് സൈന്യത്തെ ഉടനടി പിൻവലിക്കണമെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി യു.എൻ പൊതുസഭാ പ്രമേയം. യുക്രൈനിൽ നിന്ന് സിവിലിയൻമാർക്ക് സുരക്ഷിതമായി പുറത്തുപോകാൻ അവസരം ഒരുക്കണമെന്നും പ്രമേയം നിർദേശിച്ചു. അഞ്ചിനെതിരെ 141 വോട്ടോടെയാണ് പ്രമേയം പാസായത്. ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം പാസായത് റഷ്യക്ക് തിരിച്ചടിയായെങ്കിലും പ്രമേയം നടപ്പാക്കാൻ യു.എന്നിന് അവകാശമില്ല. യുക്രൈൻ വിഷയത്തിൽ കഴിഞ്ഞ ദിവസം യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു.