നാല് ലക്ഷം ജനങ്ങളെ റഷ്യ ബന്ദിയാക്കിയെന്ന് മരിയുപോൾ മേയർ
താൽക്കാലിക വെടിനിർത്തലിന് ശേഷം മരിയുപോളിൽ റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. മരിയുപോളിൽ നാല് ലക്ഷം ആളുകളെ റഷ്യ ബന്ദിയാക്കിയെന്ന് മേയർ പറഞ്ഞു. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാതെ സ്ഥിതി ഗുരുതരമാണ്. കഴിഞ്ഞ അഞ്ചുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്. ഇന്നലെ മരിയുപോൾ, വോൾനോവാക്ക എന്നീ നഗരങ്ങളിൽ രക്ഷപ്രവർത്തനത്തിനായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം രാത്രി 7.30 ന് സമയപരിധി അവസാനിച്ച ശേഷം ശക്തമായ അക്രമണമാണ് റഷ്യ തുടരുന്നത്. മരിയുപോൾ പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. മരിയുപോളിൽ നിന്ന് രണ്ട് ലക്ഷം പേരെയും വോൾനോവാക്കയിൽ നിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്.