മൂന്നാംഘട്ട സമാധാന ചർച്ചയിൽ നിർണായക തീരുമാനങ്ങളില്ല; ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം യുക്രൈൻ തള്ളി

0

റഷ്യ-യുക്രൈൻ മൂന്നാംഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായില്ല. സമാധാന ചർച്ച ഇനിയും തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സാധാരണക്കാരുടെ ഒഴിപ്പിക്കലിനായി സുരക്ഷിത പാത ഒരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം യുക്രൈൻ തള്ളി. റഷ്യ-യുക്രൈൻ യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ബെലറൂസിലെ ബ്രസ്റ്റിൽ ഇന്നലെ നടന്ന മൂന്നാംഘട്ട സമാധാന ചർച്ചയിലും നിർണായക തീരുമാനങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചർച്ചയിൽ പുരോഗതിയുണ്ടെന്നും പ്രതീക്ഷ കൈവിടില്ലെന്നും യുക്രൈൻ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നാണ് റഷ്യയുടെ വിലയിരുത്തൽ. അടുത്ത ഘട്ടത്തിൽ നടക്കുന്ന ചർച്ചയിൽ നിർണായക തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ അറിയിച്ചു. റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.

You might also like