അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ‘മെറ്റ’; ഇൻസ്റ്റഗ്രാമിന് റഷ്യയിൽ വിലക്ക്

0

അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ ‘മെറ്റ’ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ ഔദ്യോഗിക മാധ്യമനിരീക്ഷണ സംവിധാനമായ റോസ്‌കോംനഡ്‌സോറാണ് ഇക്കാര്യം അറിയിച്ചത്. തീവ്രപ്രവർത്തന സംഘമായി മെറ്റയെ വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യൻ പ്രസിഡൻറിനും സൈനികർക്കുമെതിരെയുള്ള ആഹ്വാനങ്ങളെ അനുവദിക്കുന്ന മെറ്റ റഷ്യയിലെ സാധാരണക്കാർക്കെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നുണ്ട്. റഷ്യൻ ഭരണകൂടത്തിനും സൈനികർക്കുമെതിരെയുള്ള പോസ്റ്റുകൾ അനുവദിക്കുന്നതിനാൽ റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് മെറ്റക്കെതിരെ വെള്ളിയാഴ്ച ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യൻ പ്രോപഗണ്ട, തീവ്രവാദ നിയമങ്ങൾ ഉദ്ധരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

You might also like