ആശ്രയിക്കാൻ കൊള്ളാത്ത പാർട്ടിയെന്ന് മമത; വലിയ വീട്ടിലെ കാരണവരെപ്പോലെയെന്ന് പവാർ- കോൺഗ്രസിനെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാർട്ടികളും
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഇതരമുന്നണികൾ ഒന്നിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലേയും പഞ്ചാബിലെയും ദയനീയമായ പരാജയമാണ് കോൺഗ്രസിനെ നിരാശയിലാഴ്ത്തിയത്. നഷ്ടപ്രതാപത്തെ താലോലിക്കുന്ന വലിയ വീട്ടിലെ കാരണവരെ പോലെയാണ് കോൺഗ്രസ് എന്ന ശരത് പവാറിന്റെ വിമർശനത്തെ ശരിവയ്ക്കുന്ന അനുഭവമാണ് തെരെഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ മുന്നണിക്ക് ഗോവയിൽ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിരുന്നു. കോൺഗ്രസിന്റെ പിടിവാശി മൂലമാണ് സഖ്യം നടക്കാതെ പോയതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസിനെ ആശ്രയിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്ന് ബംഗാൾ മമത ബാനർജി തുറന്നടിച്ചു.