കോഴിക്കോട് മെഡിക്കല്‍ കോളജ് റാഗിങ് പരാതിയില്‍ നടപടി; രണ്ട് പി ജി ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

0

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.ഫെബ്രുവരി രണ്ടാം തിയതിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളഡ് പ്രിന്‍സിപ്പലാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തത്. ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്നും കോളജിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കണമെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സി ഐ കോളജ് പ്രിന്‍സിപ്പലിനോട് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ പരാതി സ്റ്റേഷനിലേക്ക് കൈമാറണമെന്നും സിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like