തമിഴ് നാട്ടിലെ ബജറ്റ് കേരളത്തിന് അനുഗ്രഹമാവും; മൂന്ന് സ്ഥലത്ത് പച്ചക്കറി മൊത്തവ്യാപാര സമുച്ചയം

0

കന്യാകുമാരി, തേനി, കോയമ്പത്തൂർ ജില്ലകളിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപനം. കമ്പോള സമുച്ചയങ്ങൾ യാഥാർത്ഥ്യമാകുന്നത് തമിഴ്‌നാട്ടിന് മാത്രമല്ല, അയൽ സംസ്ഥാനമായ കേരളത്തിനും ഏറെ ഗുണകരമാണ്. കേരളം ഉൾപ്പെടെയുള്ള തമിഴ്നാടിന്റെ അതിർത്തി സംസ്ഥാനങ്ങൾ അവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ കോർപ്പറേഷനും വ്യാപാരികൾക്കും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങൾ ആരംഭിക്കുന്നതെന്ന് ബജറ്റിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഇക്കാര്യം വിശദീകരിച്ചത്. കർഷകർക്ക് അനുകൂലമായ മികച്ച പദ്ധതികളാണ് തമിഴ്‌നാട് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

You might also like