യുക്രൈൻ പിടിച്ചെടുക്കൽ നിസാരമെന്ന് പുടിനെ ‘പറഞ്ഞു പറ്റിച്ചു’; റഷ്യൻ സൈനിക മേധാവികളുടെ ‘പണി പോയി’
യുക്രൈൻ അധിനിവേഷം അതിവേഗം പൂർത്തിയാക്കാമെന്ന കണക്കു കൂട്ടലുകൾ തെറ്റിയതോടെ സൈനിക മേധാവികൾക്കെതിരെ നടപടി സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. യുക്രൈനിൽ അധിവേഗം ആധിപത്യം സ്ഥാപിക്കാമെന്ന് പുടിനെ വിശ്വസിപ്പിച്ചവർക്കെതിരാണ് പ്രധാനമായും നടപടിയെടുക്കുന്നത്. റഷ്യൻ നാഷനൽ ഗാർഡ് മേധാവി റോമൻ ഗാവ്‍റിലോവ് ഉൾപ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതരും പുടിന്റെ ശിക്ഷാ നടപടിക്ക് വിധേയമായവരിൽപ്പെടും. റഷ്യയുടെ സൈനിക ശക്തിയുടെ 20 ശതമാനം പോലും നിലവിൽ യുക്രൈനില്ല. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സൈനിക കേന്ദ്രങ്ങൾ അതിവേഗം പിടിച്ചെടുത്ത് മുന്നേറാമെന്നായിരുന്നു പുടിനെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നത്. എന്നാൽ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. സെലൻസ്കിയുടെ യുദ്ധതന്ത്രം പലയിടങ്ങളിലും റഷ്യക്ക് വലിയ തിരിച്ചടിയുണ്ടാക്കി. പലയിടങ്ങളിലും ആധിപത്യമുറപ്പിക്കാൻ റഷ്യ വിയർത്തു. ഇതോടെയാണ് സൈനിക മേധാവികളെ പിരിച്ചുവിടാൻ പുടിൻ തീരുമാനിച്ചത്.