റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു മാസം; കൊല്ലപ്പെട്ടത് നിരവധി പേർ

0

യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ ഒരു കോടിയോളം ജനങ്ങൾ പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

You might also like