കെ-റെയിലിനെതിരായ രണ്ട് ഹർജികൾ തള്ളി; സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കെ-റെയിലിനെതിരായ ഹർജികൾ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമർപ്പിച്ച രണ്ട് ഹർജികളാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്. സംസ്ഥാന സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്ന വാദം കോടതി അംഗീകരിച്ചു. കെ-റെയിൽ ഒരു പ്രത്യേക റെയിൽവേ പദ്ധതിയാണ്. അതിനാൽ കേന്ദ്രസർക്കാരിന്റെ നോട്ടിഫിക്കേഷൻ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിർവഹണമോ സംസ്ഥാന സർക്കാരിന് സാധ്യമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കെ-റെയിൽ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയിൽവേ പദ്ധതി മാത്രമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.