ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണക്കരാർ
ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെച്ചു. തെൽഅവീവിൽ നടന്ന നയതന്ത്ര ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മള സമാധാനത്തിനുള്ള സംയുക്ത കരാറിൽ ഒപ്പുവെച്ചത്. ഉച്ചകോടിയിൽവെച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡും തമ്മിലാണ് സഹകരണക്കരാർ ഒപ്പുവെച്ചത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് നയതന്ത്ര ഉച്ചകോടിയിൽ പങ്കെടുത്തത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുന്നതിനും വ്യാപാര വിനിമയത്തോത് വർധിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിനുമാണ് കരാർ ഊന്നൽ നൽകുന്നത്.