പതിവ് തെറ്റാതെ വർധന; ഡീസൽ വില വീണ്ടും നൂറ് കടന്നു

0

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്. സംസ്ഥാനത്ത് ഡീസൽ ലിറ്ററിന് വീണ്ടും 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.08 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ്.  അതേസമയം, പാചകവാതക- ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തിയാണ് പ്രതിഷേധിക്കുക. ഏപ്രില്‍ നാലിന് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ ഏഴിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും മാർച്ച് നടത്തും.  

You might also like