പുതുക്കിയ യാത്രാനിരക്ക് പോര; ചാര്‍ജ് കൂട്ടിയില്ലെങ്കിൽ സമരം പുനരാരംഭിക്കാൻ ബസുടമകൾ

0

പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകൾ. നിരക്ക് ഇനിയും വർധിപ്പിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് ബസുടമകൾ ആലോചിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവർധന തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു. ബസുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഇന്നലെ ചാർജ് വർധിപ്പിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പത്തു രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 10 രൂപയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.

You might also like