വിമാനം പറത്താനാളില്ല; അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലേക്ക്

0

ന്യൂയോർക്ക്: കോവിഡ് പ്രതിസന്ധിക്കു ശേഷം വ്യോമഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങുമ്പോൾ അമേരിക്കൻ വിമാനക്കമ്പനികൾ പുതിയൊരു പ്രതിസന്ധിയിലാണ്: വിമാനം പറത്താൻ ആവശ്യത്തിന് പൈലറ്റുമാരില്ല. പൈലറ്റുമാരുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയും കാരണം ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ക്രിസ്മസ് സീസണിൽ കാൻസൽ ചെയ്തതെന്നും ശമ്പളം കൂട്ടിയും മറ്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും കമ്പനികൾ പൈലറ്റുമാരെ ആകർഷിക്കുന്ന തിരക്കിലാണെന്നും പ്രമുഖ വ്യോമയാന വാർത്താ വെബ്‌സൈറ്റായ ‘ഏറോടൈം ഹബ്ബ്’ പറയുന്നു. അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്റെ (അയാട്ട) കണക്കുകൾ പ്രകാരം, കോവിഡിനു ശേഷം വ്യോമഗതാഗതം ഏറ്റവും വേഗത്തിൽ പൂർവസ്ഥിതി കൈവരിക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഏറെക്കുറെ 2019-ലെ അത്രതന്നെ ആളുകൾ അമേരിക്കയിൽ വിമാനയാത്ര ചെയ്തു എന്നാണ് കണക്കുകൾ. 2023 ആകാശയാത്രയെ സംബന്ധിച്ചിടത്തോളം മികവിന്റെ വർഷമായിരിക്കുമെന്നും അയാട്ട പറയുന്നു.

You might also like