മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്കോ? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

0

ലോകത്ത് ആദ്യമായി മനുഷ്യരക്തത്തിൽ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സായ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. നെതർലാൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകളിൽ 80 ശതമാനത്തിലും മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത് ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മൈക്രോപ്ലാസ്റ്റിക്കിന് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളിൽ തങ്ങിനിൽക്കാനും കഴിയുന്നു എന്നതിനാൽ ഈ കണ്ടെത്തൽ വളരെ പ്രാധാന്യമർഹിക്കുന്നു. 22 വ്യക്തികളിൽ നിന്ന് ശേഖരിച്ച് രക്ത സാംപിളുകൾ വച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 17 പേരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി എന്ന് എൻവിയോൺമെന്റ് ഇന്റർനാഷനൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.

You might also like