മഹാരാഷ്ട്രയിൽ ശനിയാഴ്ച മുതൽ മാസ്‌ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങൾ നീക്കി
മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുന്നു. മറാത്തി പുതുവർഷം തുടങ്ങുന്ന ശനിയാഴ്ച മുതലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെങ്കിലും നിർബന്ധമില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ”മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആരോഗ്യമന്ത്രി രാജേഷ് തോപെ എന്നിവർ മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിച്ചു. ഗുധി പദ്‌വ മുതൽ പകർച്ചവ്യാധി നിയന്ത്രണ നിയമത്തിനും ദുരന്തര നിവാരണ നിയന്ത്രണ നിയമത്തിനും കീഴിലുള്ള മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കും” -തോപെ പറഞ്ഞു.