ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കണമെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെന്ന നിര്‍ണായക തീരുമാവുമായി അധികൃതര്‍. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രത്യേക പ്രമേയത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്കാവശ്യമായ ഡ്രൈവിങ് ലൈസന്‍സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.