കൊവിഡിന് പുതിയ വകഭേദം; പകർച്ച ശേഷി കൂടിയ എക്സ് ഇ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന
ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ്(covid) വകഭേദം (varinet)കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന