അധികൃതരെ കബളിപ്പിച്ച് 87 തവണ കൊവിഡ് വാക്സിനെടുത്തു, ഒടുവിൽ 61കാരൻ അറസ്റ്റിൽ

0

ബർലിൻ: 87 തവണ കൊവിഡ് വാക്സിൻ (Covid vaccine) സ്വീകരിച്ച 61 കാരനെ ജർമനിയിൽ അറസ്റ്റ് ചെയ്തു. ജർമൻ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പണം നൽകിയാണ് ഇയാൾ വാക്സിനുകൾ സ്വീകരിച്ചത്. വാക്സിൻ വിരുദ്ധർ നൽകിയ പണം ഉപയോഗിച്ചാണ് ഇയാൾ ഇത്രയധികം വാക്സിനേഷൻ സ്വീകരിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാക്‌സോണിയിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും എത്തി ഇയാൾ കൊവിഡ് വാക്സീൻ സ്വീകരിച്ചു. ദിവസവും മൂന്ന് വ്യത്യസ്ത വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോയി തന്റെ പേരും ജനനത്തീയതിയും ഹാജരാക്കിയാണ് ഇയാൾ വാക്സീൻ സ്വീകരിച്ചത്

You might also like