ഒന്നിലധികം ഹാന്റ് ബാഗേജ് അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

0

ദുബൈ: യാത്രക്കാരെ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലാപ്‍ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്‍ക്ക് ഇളവ് ലഭിക്കും. സ്‍ത്രീകളുടെ ഹാന്റ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ റാപ്, ബ്ലാങ്കറ്റ്, ക്യാമറ, ബൈനോക്കുലര്‍, വായിക്കാനുള്ള സാധനങ്ങള്‍, കുട, വാക്കിങ് സ്റ്റിക്ക്, യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് യാത്രയ്‍ക്കിടയില്‍ കഴിക്കേണ്ട ഭക്ഷണം, കുട്ടികളുടെ ബാസ്‍കറ്റ്, മടക്കിവെയ്‍ക്കാവുന്ന വീല്‍ ചെയര്‍, ക്രച്ചസ്, ബ്രെ‍യ്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്ന ഗിഫ്‍റ്റ് സാധനങ്ങള്‍, ലാപ്‍ടോപ് കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയ്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേകമായ സുരക്ഷാ സാഹചര്യമുണ്ടായാല്‍ ഹാന്റ് ബാഗേജുകളുടെ വലിപ്പം വീണ്ടും കുറയ്‍ക്കുമെന്നും കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും നിര്‍ദിഷ്‍ട സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും അറിയിച്ചിട്ടുണ്ട്

You might also like