‘രാജ്യദ്രോഹികളെ കണ്ടെത്താന്‍’ പുടിന്‍റെ ഹോട്ട് ലൈന്‍

0

മുന്‍ സോവിയേറ്റ് ഏകാധിപതി സ്റ്റാലിന്‍റെ പാതയില്‍ തന്നെയാണ് താനെന്ന് പുടിന്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 1936-നും 1938-നും ഇടയിൽ റഷ്യയില്‍ നടന്ന ‘ക്രൂരമായ മഹത്തായ ശുദ്ധീകരണ’ ത്തെ തന്നെയാണ് പുടിനും റഷ്യയില്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഏതിരെ നില്‍ക്കുന്നുവെന്ന് തോന്നിയ എല്ലാവരെയും സ്റ്റാലിന്‍ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തോടെ ലോകത്തിന് മുമ്പില്‍ ഒറ്റപ്പെട്ട് പോയ വ്ളാദിമിര്‍ പുടിന്‍ രാജ്യത്ത് തനിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 1930 കളില്‍ സ്റ്റാലിന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ തന്നെ പുടിനും ആവര്‍ത്തിക്കുന്നു

You might also like