ഫുൾ ടാങ്ക് ഇന്ധനത്തിന് അന്നും ഇന്നും വിലയിങ്ങനെ, വില വർദ്ധനവിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0

ദില്ലി: പെട്രോൾ ഡീസൽ വില (Petrol – Diesel Price) കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെ (Central Govt) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). രണ്ടാഴ്ചക്കുള്ളിൽ 12 മാത്തെ വർദ്ധനവാണ് ഒടുവിലായി സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർദ്ധനവിലെ “പ്രധാനമന്ത്രി ജൻധൻ ലൂട്ട് യോജന” എന്ന് പരിഹസിച്ചു. ബൈക്ക്, കാർ, ട്രാക്ടർ, ട്രക്ക് എന്നിവയുടെ ഫുൾ ടാങ്ക് ഇന്ധനത്തിന്റെ നിലവിലെ വില 2014 ലെ വിലയുമായി താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫിക് ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കിട്ടു.

You might also like