യു.എ.ഇയിൽ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി നിർത്തുന്നു
യു.എ.ഇയിൽ പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി അവസാനിപ്പിക്കുന്നു. ഈമാസം 11 മുതൽ വിസയ്ക്ക് പകരമായി ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കാനാണ് സൗകര്യമൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ അതോറിറ്റി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പാസ്പോർട്ടിൽ താമസവിസ സ്റ്റാമ്പ് ചെയ്യുന്ന രീതി ഏപ്രിൽ 11ന് ശേഷം അവസാനിപ്പിക്കുകയാണെന്ന് പ്രാദേശിക ദിനപത്രമായ അൽഖലീജ് റിപ്പോർട്ട് ചെയ്യുന്നു.